കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍


കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍. അന്വേഷണം ഒരാഴ്‌ച്ചയ്‌ക്കകം പൂര്‍ത്തിയാകുമെന്ന്‌ അന്വേഷണ സംഘം അറിയിച്ചു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടായിരുന്നില്ലെന്ന്‌ പരിശോധനാ ഫലം പുറത്തുവന്നതോടെ കേസിലെ ദുരൂഹത നീങ്ങിയതായാണ്‌ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
മരണപ്പെടുമ്പോള്‍ നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്‍റെ അംശമുണ്ടായിരുന്നതായി സ്‌ഥിരീകരിച്ച്‌ കേന്ദ്ര ഫൊറന്‍സിക്‌ ലാബോറട്ടറിയില്‍ നടത്തിയ പരിശോധാ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. പരിശോധനയില്‍ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി.
മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വൈകിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കേസന്വേഷണം ഊര്‍ജിതമാക്കുമെന്ന്‌ അന്വേഷണ സംഘം ബന്ധുക്കളെ അറിയിച്ചത്‌.




Sharing is Caring