കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണം


നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കലാഭവന്‍ മണിയുടെ കുടുംബം രംഗത്ത്.


മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി.


മണി മരണപ്പെട്ടതിനു ശേഷം ഒരേഒരു തവണ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നതെന്നും ദിലീപിന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അന്വേഷണത്തില്‍ അട്ടിമറിയുള്ളതായി അന്നേ സംശയമുണ്ടായിരുന്നു. മണിയുടെ ഭൂമി, സാമ്പത്തിക ഇടപാടുകളെകുറിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ പൊലിസുകാരില്‍ നിന്നും ഉണ്ടായില്ലെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

മണി മരിക്കുന്നതിന് തൊട്ടുമുന്‍പ് പാഡിയില്‍ ഉണ്ടായിരുന്ന എല്ലാവരേയും നേരത്തെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇതിനൊപ്പം ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു.

അതിനിടെയാണ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടാവുന്നതും ദിലീപിനെ പൊലിസ് അറസ്റ്റ് ചെയ്യുന്നതും.



Sharing is Caring