ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ജയില്‍ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുലയിലുണ്ടായ അക്രമങ്ങളുടെ സൂത്രധാര താനായിരുന്നുവെന്ന് ഹണിപ്രീത് ഇന്സാന്.
അക്രമണത്തിനുള്ള മാര്‍ഗരേഖ തയാറാക്കിയത് താനാണെന്ന് സമ്മതിച്ച ഹണിപ്രീത് കലാപം സംഘടിപ്പിച്ചതിന്റെയും ഇതിന് ആവശ്യമായ പണം ചിലവഴിച്ചതിന്റെയും ഉത്തരവാദിത്വവും റ്റെടുത്തു. കലാപത്തെ സംബന്ധിച്ച് ഓഗസ്റ്റ് 17 പദ്ധതികള്‍ തയാറാക്കിയിരുന്നതായും പോലീസ് അറിയിച്ചു.

കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തത്. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒളിവാലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയംകലാപവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹണിപ്രീതിന്റെ ലാപ്ടോപ്പില്‍ സൂക്ഷിക്കപ്പെടുന്നുവെന്നും അത് ഉടന്‍ തിരിച്ചുപിടിക്കുമെന്നും പോലീസ് അറിയിച്ചു.












