കര്‍ഷക കൂട്ടക്കുരുതി ആസൂത്രിതം: ടി.എന്‍ പ്രതാപന്‍ എം.പി

തൃശൂര്‍ : യു.പിയിലെ ലഖിംപൂര്‍ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക കൂട്ടക്കുരുതി ആസൂത്രിതമാണെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള മോദി, യോഗി സര്‍ക്കാരുകളുടെ നീക്കം ഫാസിസ്റ്റുകളുടെ നയമാണ്.

നേതാക്കളെ അറസ്റ്റ് ചെയ്തും സമരക്കാരെ കൊലപ്പെടുത്തിയും, കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി കൂട്ടിച്ചേര്‍ത്തു. കര്‍ഷക കൂട്ടക്കുരുതിയുടെ ഉത്തരവാദികളായ കേന്ദ്രമന്ത്രിയെയും, മന്ത്രി പുത്രനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും, പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഏജീസ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എന്‍ പ്രതാപന്‍ എം.പി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ജോസഫ് ടാജറ്റ്, സുനില്‍ അന്തിക്കാട്, രാജേന്ദ്രന്‍ അരങ്ങത്ത്, ജോണ്‍ ഡാനിയേല്‍, ഷാജി കോടങ്കണ്ടത്ത്, സി. എസ്. ശ്രീനിവാസന്‍, സി. സി.

ശ്രീകുമാര്‍, എ. പ്രസാദ്, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിന്‍, ലീലാമ്മ തോമസ്, സുന്ദരന്‍ കുന്നത്തുള്ളി, കെ. ഗോപാലകൃഷ്ണന്‍, ഒ.ജെ. ജനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *