കര്‍ണാടക ലോകായുക്ത വിശ്വനാഥ് ഷെട്ടി കുത്തേറ്റ് ഗുരുതരാവസ്ഥയില്‍


ബംഗളുരു: കര്‍ണാടക ലോകായുക്ത വിശ്വനാഥ് ഷെട്ടി കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍. ഓഫിസിന് പുറത്തുവെച്ച്‌ മൂന്ന് തവണയാണ് വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റത്. മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോകായുക്ത ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.വിശ്വനാഥ് ഷെട്ടിയെ കുത്തിയ തേജസ് ശര്‍മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.




Sharing is Caring