കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ കമ്മീഷന്‍ സുപ്രിംകോടതിയില്‍


ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയെ അറിയിച്ചു. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എംഎല്‍എമാരുടെ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. കോടതിയുടെ തീര്‍പ്പ് വരുന്നത് വരെ കാത്തിരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതര്‍ സമര്‍പിച്ച ഹര്‍ജി ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഒന്നുകില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു.


കോണ്‍ഗ്രസ്, ജെഡിഎസ് വിമതര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ തടസമില്ലെന്ന് സ്പീക്കര്‍ നിലപാട് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചുകൊണ്ടുള്ള വിജ്ഞാപനം അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കും. ഇതോടെ, കോടതിവിധി വരുന്നത് വരെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.


ആദ്യ ലീഡ് നില പുറത്ത്

വിമതരുടെ ഹര്‍ജിയില്‍ അടുത്തമാസം 22ന് വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. അയോഗ്യരാക്കപ്പെട്ട പതിനഞ്ച് എംഎല്‍എമാരുടെയും സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.



Sharing is Caring