കര്‍ണാടകയില്‍ നൈട്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു ; അഞ്ചു കുട്ടികള്‍ക്ക് പൊള്ളലേറ്റു


ബെംഗളൂരു: നൈട്രജന്‍ ബലൂണ്‍ പറത്തുന്നതിനിടയില്‍ പരീക്ഷിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ അഞ്ചുകുട്ടികള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കാവേരിപുരയിലാണ് അപകടമുണ്ടായത്.


കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കുന്നതിന് മുന്നോടിയായാണ് നൈട്രജന്‍ ബലൂണ്‍ പറത്തി പരീക്ഷിക്കുകയും അപകടം സംഭവിക്കുകയും ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നാണ് രാഹുല്‍ ഗാന്ധി ശ്രീരംഗപട്ടണത്തെത്തുന്നത്. ബലൂണ്‍ പൊട്ടിത്തെറിച്ചതില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.




Sharing is Caring