ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്. നേതാക്കന്‍മാരുടെ ഒരു നിരയെ തന്നെയാണ് ഇന്ന് ബി.ജെ.പി പ്രചാരണത്തിനിറക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ അമ്പതോളം മുതിര്‍ന്ന നേതാക്കന്‍മാര്‍ പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന്‍, അനന്ദ് കുമാര്‍, പ്രകാശ് ജാവേദക്കര്‍, പിയൂഷ് ഗോയല്‍, സദാനന്ദ ഗൗഢ, അനുരാഗ് താക്കൂര്‍, കൃഷ്ണപാല്‍ ഗുജ്ജാര്‍, തുടങ്ങിയ നേതാക്കള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ദലിത് ഭൂരിപക്ഷ പ്രദേശത്താണ് ഇന്ന് പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയത്. കേന്ദ്രം പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ട് ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണി എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. പാര്‍ട്ടി അധ്യക്ഷന്‍ ബദാമിയില്‍ ഇന്ന് ഒരു റോഡ് ഷോ നടത്തുന്നുണ്ട്.

പരാജയഭീതി മുന്നില്‍കണ്ടാണ് ബിജെപിയുടെ നേതാക്കളെല്ലാം കര്‍ണാടകയില്‍ തമ്പടിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.













