കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് അനുകൂലമായി പ്രതകരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍.


ഇന്നലെ രാത്രിയോട് കൂടി ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ചെന്നൈ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിക്ക് മുന്നില്‍ നൂറ് കണക്കിന് ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി വന്നുവെന്ന് അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലിസിന് രണ്ട് തവണ ലാത്തി വീശേണ്ടി വന്നു.




Sharing is Caring