ചെന്നൈ: നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയിലായിരുന്നു മരണം സംഭവിച്ചത്.
രാജ് കമൽ ഫിലിം സ്റ്റുഡിയോയുടെ പ്രൊഡക്ഷൻ വിഭാഗമായി ബന്ധപ്പെട്ടു ചന്ദ്രഹാസൻ പ്രവർത്തിച്ചിരുന്നു. കമൽഹാസന് ഏറെ പിന്തുണ നൽകിയയാളായിരുന്നു ചന്ദ്രഹാസൻ.














