കമലിനെ കാണുവാൻ കേജ്രിവാൾ ചെന്നൈയിലേക്ക്‌


രാഷ്രീയ പ്രവേശനം പ്രഖ്യാപിച്ച നടൻ കമൽ ഹാസനുമായി ചർച്ച നടത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് ചെന്നൈയിൽ എത്തും. രാഷ്‌ടീയ ചർച്ചകൾക്കായാണ് കേജ്രിവാൾ കമൽ ഹാസനെ കാണുന്നത്. നേരത്തെ ഡൽഹിയിൽ കമൽ കേജരിവാളിനെ കണ്ടിരുന്നു.


രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്ന വേളയിൽ കമൽ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തതായി ഇരുവരും വ്യക്തമാക്കുകയുമുണ്ടായി.


കാവി രാഷ്ട്രീയമല്ല തന്റേതെന്ന് പ്രഖ്യാപിച്ച കമൽ എന്നാൽ രജനികാന്ത് രാഷ്ട്രീയത്തിൽ വന്നാൽ കൂടെ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. ഇടതുപക്ഷ നേതാക്കൾ ആണ് തന്റെ ഹീറോകൾ എന്ന് തുറന്നു പറഞ്ഞ കമൽ ഹാസൻ പക്ഷെ സിപിഎം -ൽ ചേരില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കേജ്രിവാൾ -കമൽ ഹാസൻ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്.



Sharing is Caring