കന്‍സാസ് വെടിവെപ്പ്: ഹൈദരാബാദില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം


യു.എസിലെ കന്‍സാസില്‍ വംശവെറിക്കിരയായി ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടതിനെതിരെ ഹൈദരാബാദില്‍ പ്രതിഷേധം. മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധം. തെലുങ്കാനയിലെ എന്‍.ആര്‍.ഐ
പാരെന്റ്‌സ് അസോസിയേഷനും ആള്‍ ഇന്ത്യ പീസ് ആന്റ് സോളിരാറ്റിയും ചേര്‍ന്നാണ് പരിപാട് സംഘടിപ്പിച്ചത്. ഇന്ത്യ ഉണരൂ..യു.എസിലെ ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഒന്നിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡും പ്രതിഷേധക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു.
ഫെബ്രുവരി 22നാണ് ശ്രീനിവാസ് കുചിബോത്‌ല വെടിയേറ്റു കൊല്ലപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് പുറത്തു പോകൂ എന്ന് ആക്രോശിച്ചാണ് യു.എസ് പൗരന്‍ വെടിവെപ്പു നടത്തിയത്.




Sharing is Caring