കനത്ത മഴ: ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി


കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലും കൊല്ലത്തും നാളെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും ഇടുക്കിയിലും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്തും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം മീനച്ചില്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോട്ടയം കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.




Sharing is Caring