കനത്ത മഴയില്‍ ഭൂതത്താന്‍കെട്ടില്‍ റോഡ്‌ തകര്‍ന്നു


കൊച്ചി: വടക്കന്‍ ജില്ലകളിലും കാലവര്‍ഷക്കെടുതി തുടരുന്നു. ഇടുക്കിയിലും ആലപ്പുഴയിലും ഉരുള്‍ പൊട്ടലും വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയില്‍ ഭൂതത്താന്‍കെട്ട് റോഡ് രണ്ടായി പിളര്‍ന്ന്​ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. പുലര്‍ച്ചയായതിനാലാണ്​ വന്‍ ദുരന്തമൊഴിവായത്​. ഇതേടെ അവിടേക്കുള്ള ബസ് സര്‍വീസുകള്‍ നിലച്ചു. ഇടമലയാര്‍ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാര്‍ഗ്ഗമായ ഭൂതത്താന്‍കെട്ട് ഡാമിന് 200 മീറ്റര്‍ അകലെ ജംഗിള്‍ പാര്‍ക്കിന് മുന്നിലുള്ള റോഡാണ് രണ്ടായി പിളര്‍ന്നത്.


റോഡിലെ ഗര്‍ത്തത്തിലേക്ക് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഭൂതത്താന്‍കെട്ട് ഐപ്പിള്ളില്‍ വീട്ടില്‍ ജയന്‍ (36) സഹോദരന്‍ വിജയന്‍ (33 എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




Sharing is Caring