കനത്തമഴയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു;അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു. അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നാശനഷ്ട‌ങ്ങളുണ്ടായി.


അതേസമയം മലയോരമേഖലകളിൽ ജാഗ്രത വേണമെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.വയനാട് കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി.


മലമുകളിൽ നിന്ന് വെളളവും പാറകഷ്ണ‌ങ്ങളും റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. പൊലീസും ഫയർഫോഴ്‌സും പുലർച്ചെ മൂന്നുമണി മുതൽ ജെസിബിയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.



Sharing is Caring