കനത്തമഴയിലും ഉരുള്‍പൊട്ടലിലും പശ്ചിമബംഗാളിലും മണിപ്പുരിലുമായി എഴുപതിലേറെ പേര്‍ മരിച്ചു.


main

കനത്തമഴയിലും ഉരുള്‍പൊട്ടലിലും പശ്ചിമബംഗാളിലും മണിപ്പുരിലുമായി എഴുപതിലേറെ പേര്‍ മരിച്ചു. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്; 50 പേര്‍.
ജാര്‍ഖണ്ഡിലും ഒഡിഷയിലും തോരാമഴ നാശം വിതച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാപ്രവചനം. കൊല്‍ക്കത്ത നഗരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് 12 ജില്ലകളിലും മഴക്കെടുതിയുണ്ടെന്ന് മുഖ്യമന്ത്രി മമതാബാനര്‍ജി പറഞ്ഞു. 1.8 ലക്ഷത്തോളം വീടുകള്‍ക്ക് തകര്‍ന്നു. പത്തുലക്ഷത്തിലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 21 ലക്ഷം ഹെക്ടറിലെ കൃഷി വെള്ളത്തിലായി.


ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് മണിപ്പുര്‍ സാക്ഷ്യംവഹിച്ചത്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ചാന്ദേല്‍ ജില്ലയിലെ ജൗമോള്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം 20-പേര്‍ ഉരുള്‍ പൊട്ടലില്‍ മരിച്ചു. റോഡുകള്‍ തകര്‍ന്നതിനാല്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ടെത്താനായിട്ടില്ല. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകരെ എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
ഒഡിഷയില്‍ അഞ്ചുലക്ഷം പേര്‍ ദുരിതാശ്വാസക്യാമ്പുകളിലാണ്.


 



Sharing is Caring