കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ തല്ലി പരിക്കേല്‍പ്പിച്ചു


മലപ്പുറം: ശബരിമല സന്നിധാനത്ത്‌ ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടികകൊണ്ട്‌ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. തലയിലും നെറ്റിയിലും ചെവിയിലും പരിക്കേറ്റ കനകദുര്‍ഗയെ മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ്‌ കനകദുര്‍ഗയെ ആശുപത്രിയില്‍ എത്തിച്ചത്‌.


ഇന്ന്‌ രാവിലെ ഏഴോടെ വിട്ടിലെത്തിയപ്പോളാണ്‌ മര്‍ദ്ദനമുണ്ടായത്‌. ഈ സമയം കനകദുര്‍ഗയുടെ ഭര്‍ത്താവ്‌ കൃഷ്‌ണനുണ്ണി വീട്ടില്‍ ഇല്ലായിരുന്നു. ആനമങ്ങാട്‌ മാവേലി സ്‌റ്റോര്‍ ജീവനക്കാരിയാണ്‌ കനകദുര്‍ഗ. ശബരിമലയില്‍ സ്‌ത്രീപ്രവേശനമനുവദിച്ച സുപ്രീംകോടതി വിധിക്ക്‌ ശേഷം ആദ്യമായി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്‌ ബിന്ദുവും കനകദുര്‍ഗയുമായിരുന്നു.
ഇവര്‍ക്കെതിരെ ആര്‍എസ്‌എസ്‌ അടക്കമുള്ളവരുടെ വധഭീഷണിയടക്കമുണ്ടായിരുന്നു. വീടുകള്‍ക്കും ആക്രമണ ഭീഷണിയുണ്ടായിരുന്നു. വീടുകള്‍ക്ക്‌ മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധമുണ്ടായിരുന്നു. ജനുവരി രണ്ടിനാണ്‌ ശബരിമലയില്‍ ദര്‍ശനം നടത്തിയത്‌.




Sharing is Caring