കണ്‍സ്യൂമര്‍ ഫെഡ് എം.ഡി രാമനുണ്ണിയെ ഹൈകോടതി അയോഗ്യനാക്കി


കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം. രാമനുണ്ണിയെ ഹൈകോടതി അയോഗ്യനാക്കി. മുന്‍ ബോര്‍ഡ് അംഗം ഒ.വി അപ്പച്ചന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമന അതോറിറ്റിയായ കണ്‍സ്യൂമര്‍ ഫെഡ് ബോര്‍ഡിനെ മറികടന്നായിരുന്നു രാമനുണ്ണിയുടെ നിയമനം.


എം.ഡിയായി നിയമിതനാകുന്ന ആള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടാവണമെന്നാണ് നിബന്ധന. എന്നാല്‍, രാമനുണ്ണി തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ മാത്രമാണ്. അവിടെയും ക്രമക്കേടിന് നടപടി നേരിട്ടിരുന്നു. ഈ നടപടി ഒഴിവാക്കിയാണ് എം.ഡിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.




Sharing is Caring