കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു


കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു. പത്താം ബ്ളോക്കില്‍ ജയില്‍ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മൂന്ന് തടവുകാരില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് സിം കാർഡുകളും കണ്ടെത്തിയത്.


അൻസാർ, കാട്ടുണ്ണി രഞ്ചിത്ത്, ശരത് എന്നിവർ താമസിച്ചിരുന്ന സെല്ലില്‍ ഒളിപ്പിച്ചു വെച്ച നിലയിലാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണുർ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.




Sharing is Caring