കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്; പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു


പി പി ദിവ്യയുടെ ഒഴിവിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പു നടപടികള്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിട്ടില്ല.


എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പി പി ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.


നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ കെ രത്നകുമാരിയാണ് സി പി എം സ്ഥാനാര്‍ഥി. യു ഡി എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കുന്നു.

എ ഡി എമ്മിന്റെ മരണത്തിലേക്കു നയിച്ച വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്.



Sharing is Caring