കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുള്‍ റസാക്ക്(45)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് മെഷീന്‍ ഉപയോഗിച്ച് വെട്ടിവൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അബ്ദുള്‍ റസാക്കിന്റെ തലക്കും മുഖത്തും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു.മേഖലയില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.













