റിസർവ് വന മേഖലയിൽ കടുവകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം മാറ്റിപ്പാർപ്പിച്ച കടുവ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശിലെ മാധവ് നാഷണൽ പാർക്കിലാണ് വർഷങ്ങൾക്ക് ശേഷം കടുവ കുഞ്ഞുങ്ങൾ പിറന്നത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിവരം പങ്കുവച്ചത്.
2023 മാർച്ചിലാണ് നാഷണൽ പാർക്കിൽ കടുവയെ പാർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെയാണ് കടുവ കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ടത്. കടുവകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് കടുവകളെ മാറ്റിപ്പാർപ്പിച്ചത്. ഈ യജ്ഞം വിജയം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.














