കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം കഠിന തടവ്

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒന്‍പത് പ്രതികളും 71,500 രൂപ വീതം പിഴയടയ്ക്കണമെന്നും വിധിയില്‍ പറയുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിനോദ്, ഗോപകുമാര്‍, സുബ്രഹ്മണ്യന്‍, പ്രിയരാജ്, പ്രണവ്, അരുണ്‍, ശിവദാസന്‍, രജനീഷ്, ദിനരാജന്‍, ഷിജു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ആര്‍.എസ്.എസ് വിട്ടതിനുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് അന്വേഷണ സംഘത്തിന്‍െ്‌റ കണ്ടെത്തല്‍ കോടതി ശരിവച്ചിരുന്നു.

2012 ഫെബ്രുവരി എഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം കടവൂര്‍ ജംഗ്ഷന് സമീപത്ത് വച്ച്‌ ജയനെ ഒന്‍പതംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒന്‍പത് പേരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *