കടലാഴങ്ങളിലെ അത്ഭുത വില്ല

കഥകളില്‍ മാത്രം കേട്ടുവന്നിരുന്ന കടല്‍ക്കൊട്ടാരങ്ങള്‍ കാണണമെന്ന് ആഗ്രഹിക്കാത്തവരായി നമ്മളില്‍ ആരുംതന്നെ ഉണ്ടാവില്ല.എങ്കില്‍ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ മാലിദ്വീപില്‍ എത്തിയാല്‍ മതി.ലോകത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ വില്ലയാണിത്.

ഇവിടെയെത്തിയാല്‍ മീനുകള്‍ക്കൊപ്പം താമസിക്കാം,വെള്ളത്താല്‍ ആവരണം ചെയ്ത ഭക്ഷണമുറിയിലിരുന്ന് ഭക്ഷണവും കഴിക്കാം,ഒടുവില്‍ ഈ അത്ഭുത വില്ലയില്‍ അന്തിയുറങ്ങുകയും ചെയ്യാം.

കൊണ്‍റാഡ് മാല്‍ദീവ്‌സ് രംഗാലി ഐലന്‍ഡാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.സമുദ്ര നിരപ്പില്‍ നിന്നും 16.4 അടി താഴെയാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്.

ഈ അത്ഭുത വില്ലയില്‍ നമുക്കായി ഒരു ബട്‌ലര്‍,സ്വകാര്യ ഡെക്ക്,നീണ്ടുകിടക്കുന്ന പൂള്‍ എന്നിവയും കൂടാതെ സൂര്യാസ്തമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇവിടെ ഒരു ദിവസം താമസിക്കണമെങ്കില്‍ 33 ലക്ഷം നല്‍കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *