ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം: കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ച്‌ ഐ​എ​സ്‌ആ​ര്‍​ഒ, വി​എ​സ്‌എ​സ്‌​സി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ അ​ഭി​ന​ന്ദ​നം. കോ​വി​ഡി​നെ​തി​രെ കേ​ര​ളം ന​ട​ത്തി​യ അ​നി​ത​ര​സാ​ധാ​ര​ണ ചു​വ​ടു​വ​യ്പു​ക​ളി​ല്‍ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളെ​ന്നും എ​ഡ്യൂ​സാ​റ്റ് ഉ​പ​ഗ്ര​ഹ​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ര​ളം ന​ട​ത്തി​യ ചു​വ​ടു​വ​യ്പ്പി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​ന്‍ അ​ധ്യ​യ​നം കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വി​പ്ല​വം സൃ​ഷ്ടി​ക്കു​മെ​ന്നും ഗു​ണ​മേ​ന്‍​മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​ത​ര​ണ​മെ​ന്ന നി​ല​യി​ല്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തു​ല്യാ​വ​സ​ര​ത്തി​ന് ഇ​തു വ​ഴി​യൊ​രു​ക്കു​മെ​ന്നും വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​ര്‍ (വി​എ​സ്‌എ​സ്‌​സി) ഡ​യ​റ​ക്ട​ര്‍ എ​സ്. സോ​മ​നാ​ഥ് പ​റ​ഞ്ഞു.

ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ സ​മ​കാ​ലി​ക ജ​ന​പ​ഥം മാ​സി​ക​യു​ടെ ജൂ​ണ്‍ ല​ക്ക​ത്തി​ല്‍ ഏ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രു​ടെ​യും വി​ല​യി​രു​ത്ത​ല്‍. ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ എ​ഡ്യൂ​സാ​റ്റ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും കേ​ര​ളം അ​തു വേ​ണ്ട​വി​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ സ​ഹ​ക​ര​ണ​സാ​ധ്യ​ത​ക​ളെ കു​റി​ച്ചും ഇ​രു​വ​രും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലും ഐ​എ​സ്‌ആ​ര്‍​ഒ​യു​മാ​യി പ​ര​സ്പ​ര​പൂ​രി​ത​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. ഏ​റെ താ​ത്പ​ര്യ​ത്തോ​ടെ​യാ​ണു ചാ​ന​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഐ​എ​സ്‌ആ​ര്‍​ഒ പി​ന്തു​ട​രു​ന്ന​ത്. പൗ​ര​ന്‍​മാ​ര്‍​ക്കു പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ വി​ഭ​വ​ശേ​ഷി കേ​ര​ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും ലേ​ഖ​ന​ത്തി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *