ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്നും 310 ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിച്ചു


ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുന്ന ദൗത്യമായ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ സംഘത്തിലെ ഏക മലയാളി വിദ്യാര്‍ഥിനി ഫാദില കച്ചക്കാരന്‍ ഡല്‍ഹിയില്‍ നിന്നു നാട്ടിലേക്ക് മടങ്ങി. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. ഇറാനിലെ ടെഹ്‌റാനിലുള്ള ഫാദില ബെഹെഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ എംബിബിഎസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. ഇറാനില്‍ നിന്നുള്ള വിമാനം ഇന്ന് വൈകീട്ട് 4.30നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ഇതോടെ ഇതുവരെ ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം 827 ആയെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നു എത്തുന്ന മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്യൂഷേന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.




Sharing is Caring