കശ്മിരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്ണൊ പ്രദേശത്താണ് ഭീകരരെ വധിച്ചത്. ഭീകര്‍ക്കെതിരായ ഓപ്പറേഷന് ഓള് ഔട്ടിന്റെ ഭാഗമായി രണ്ട് ഭീകരരെ വധിച്ച വിവരം സൈന്യം പുറത്തുവിട്ടു.
കോക്രനാഗില് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവലരില് ഒരാള്‍ കശ്മീരിലെ കൈമുവ ഗ്രാമത്തിലുള്ള മൊഹമ്മദ് ഫര്ഹാന് വാണിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നുഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. കഴിഞ്ഞ വര്‍ഷം 206 ഭീകരരെയാണ് സൈന്യം വധിച്ചത്. 2010 ന് ശേഷം ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതും 2017ലാണ്.













