ഓണപ്പരീക്ഷ ഒഴിവാക്കല്‍: വിദ്യാഭ്യാസ മന്ത്രി ഇന്ന് ചര്‍ച്ച നടത്തും


തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവച്ച സ്‌കൂളുകളിലെ ഓണപ്പരീക്ഷ ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകും. ഓണപ്പരീക്ഷ ഒഴിവാക്കി പകരം ക്ലാസ് പരീക്ഷ നടത്തുക, ഓണപ്പരീക്ഷയ്ക്കും ക്രിസ്മസ് പരീക്ഷയ്ക്കും പകരം അര്‍ധവാര്‍ഷിക പരീക്ഷ നടത്തുക എന്നീ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഇതു സംബന്ധിച്ചു മന്ത്രി സി.രവീന്ദ്രനാഥ് ഇന്നു ചര്‍ച്ച നടത്തും.


കൂടാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതിയുടെയും വേദിയുടെയും കാര്യത്തിലും ഇന്നു ചേരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം(ക്യുഐപി) മോനിട്ടറിങ് കമ്മിറ്റി യോഗത്തില്‍ ധാരണയുണ്ടാകും.


ഓണപ്പരീക്ഷ സംബന്ധിച്ച ചര്‍ച്ച ഇന്നലെ നടത്താനാണു മന്ത്രി രവീന്ദ്രനാഥ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും തൃശൂരിലെ ദുരിതാശ്വാസ ചുമതലയുള്ളതിനാല്‍ അദ്ദേഹം ഇന്നേ തലസ്ഥാനത്ത് എത്തുകയുള്ളൂ.



Sharing is Caring