ഓണനാളുകളില്‍ തരംഗമായി മാറി തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഓണപ്പാട്ട്


ത‍ൃശ്ശൂര്‍: ഈ ഓണനാളുകളില്‍ തരംഗമായി മാറിയ ഒന്നാണ് തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ ഓണപ്പാട്ട്.സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പൊലീസുകാരുമാണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍ രചിച്ച ഗാനം ആലപിച്ചതും ഈണമിട്ടതും കാസര്‍ക്കോട്ട് നിന്നുള്ള ആദിവാസി യുവാവായ കുഞ്ഞികൃഷ്ണനാണ്. ഗാനത്തില്‍ പൊലീസുകാരും കുടുംബങ്ങളും പങ്കു ചേരുന്നുണ്ട്. ‘തുമ്ബതീര്‍ത്ത പൂക്കളം പുതു ​ഗന്ധമായി ഭൂമിയില്‍..’ എന്ന് തുടങ്ങുന്ന ​ഗാനം മലയാളികളുടെ മനസ്സില്‍ ഇതിനോടകം തന്നെ ഇടം നേടിക്കഴിഞ്ഞു.


സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പൊലീസുകാരുമാണ് ഗാനത്തിന് പിന്നില്‍. ‌ പാലക്കാട് അട്ടപ്പാടിയിലെ സ്കൂളില്‍ സംഗീത ആധ്യാപകനായ കുഞ്ഞികൃഷ്ണനെ മുഖ്യധാരയിലെത്തിക്കണം എന്ന് തോന്നിയതോടെയാണ് പൊലീസ് പാട്ട് ചിട്ടപ്പെടുത്താന്‍ കുഞ്ഞികൃഷ്ണനെ ഏല്‍പ്പിച്ചത്.


പൊലീസുകാരും കുടുംബാംഗങ്ങളുമാണ് പാട്ടിന്റെ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റേഷനിലെ ഓണാഘോഷവും ചിത്രീകരിച്ചു. എന്തായാലും സിറ്റി പൊലീസിന്റെ വെബ്സൈറ്റിലുള്ള പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.



Sharing is Caring