തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സഹായം ലഭിച്ചില്ലെന്ന് പരാതി. പരിക്കേറ്റവര്‍ക്കുള്ള ധനസഹായം ഒരു വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയില്ല. അഞ്ച് ലക്ഷം രൂപയാണ് പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ചത്. 500ലേറെപ്പേര്‍ക്ക് ഇനിയും സഹായം കിട്ടാനുണ്ടെന്ന് ലത്തീന്‍ അതിരൂപത പറഞ്ഞു. എന്നാല്‍ മാനദണ്ഡം അനുസരിച്ച് ആര്‍ക്കും സഹായം കിട്ടാനില്ലെന്നാണ് സര്‍ക്കാര്‍ വാദം.













