ഒറ്റപ്പാലം ബൈപാസ് റോഡ്;സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി


ഒറ്റപ്പാലം: ഒറ്റപ്പാലം ബൈപാസ് റോഡ് നിര്‍മ്മാണ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍. റവന്യു വകുപ്പിന്റെ സര്‍വേയും പരിസ്ഥിതിക ആഘാത പഠനവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കും. ഇതിനായി സ്പെഷല്‍ തഹസില്‍ദാരെ നിയോഗിച്ചിട്ടുണ്ട്. കിഫ്ബിയുടെ സാമ്ബത്തിക സഹായത്തോടെ 79 കോടി 42 ലക്ഷം രൂപയാണ് ബൈപ്പാസിന് ചെലവ് കണക്കാക്കുന്നത്.


നഗരത്തില്‍ വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഈസ്റ്റ് ഒറ്റപ്പാലം വടക്കേപ്പാതയേയും പാലാട്ട് റോഡിനേയും ബന്ധിപ്പിച്ചാണ് ബൈപാസ് റോഡ് നിര്‍മിക്കുന്നത്. ഇരു റോഡുകള്‍ക്കും മധ്യേ കടന്നു പോകുന്ന തോടിനു കുറുകെ പാലം നിര്‍മിച്ചാണു റോഡ് നിര്‍മാണം. 15 മീറ്റര്‍ വീതിയിലുള്ള ബൈപാസിന് 3.25 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. രണ്ടു റോഡുകളുടെയും വീതി നിലവില്‍ അഞ്ചു മീറ്ററാണ്. സ്ഥലം ഏറ്റെടുത്ത് 10 മീറ്റര്‍ കൂടി വര്‍ധിപ്പിക്കാനാണ് രൂപരേഖ. റോഡിന്റെ ഘടന നിശ്ചയിക്കാനുള്ള സര്‍വേ നടപടികളാണു പുരോഗമിക്കുന്നത്.




Sharing is Caring