ഐ.എ.എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി;ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി


തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം.
ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.


തൃശ്ശൂര്‍, പാലക്കാട്,വയനാട്,പത്തനംതിട്ട കളക്ടര്‍മാരെയും മാറ്റാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തൃശ്ശൂര്‍ കളക്ടര്‍ കൗശിഗന്‍ വാട്ടര്‍ അതോറിറ്റി എം ഡിയാകും.




Sharing is Caring