ഐപിഎൽ 2025-ന് ഉയർന്ന നിലവാരമുള്ള പിച്ചുകൾ നിലനിർത്തുന്നതിന്, ടീമുകളുടെ ആദ്യ മത്സരത്തിന് മുമ്പ് ഏഴ് പരിശീലന സെക്ഷൻ മാത്രമായി പരിമിതപ്പെടുത്തുന്ന പുതിയ നിയമങ്ങൾ ബിസിസിഐ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പരമാവധി രണ്ട് സന്നാഹ മത്സരങ്ങളോ സെൻ്റർ വിക്കറ്റ് സെഷനുകളോ മാത്രം മത്സരത്തിന് മുമ്പ് അനുവദിക്കും. മുമ്പ്, അത്തരം നിയന്ത്രണങ്ങൾ ഒന്നും നിലവിൽ ഉണ്ടായിരുന്നില്ല.ഒരു Cricbuzz റിപ്പോർട്ട് അനുസരിച്ച്, BCCI യുടെ നീക്കം ഐപിഎൽ 2025 ന് മുമ്പ് വേദികളും പിച്ചും സംരക്ഷിക്കുന്നതിലേക്ക് എത്തിക്കും. ടൂർണമെൻ്റിന് മുമ്പ് പ്രാദേശിക ഗെയിമുകൾ, ലെജൻഡ്സ് ലീഗുകൾ, അല്ലെങ്കിൽ സെലിബ്രിറ്റി മത്സരങ്ങൾ എന്നിവ ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ഐപിഎൽ വേദികളെ തടയുന്ന നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ഫ്രാഞ്ചൈസികൾക്കുള്ള ബിസിസിഐയുടെ കുറിപ്പിൽ, എത്ര നേരം സ്റ്റേഡിയത്തിൽ പരിശീലനം നടത്തം എന്ന് കൃത്യമായി പറയുന്നുണ്ട്. നെറ്റ്സിൽ പരിശീലനത്തിനും സെന്റർ വിക്കറ്റ് പ്രാക്റ്റീസ് സെക്ഷനും എല്ലാം കൃത്യമായ സമയം അനുവദിച്ചിട്ടുണ്ട്. അതിൽ കൂടുതൽ സമയം ടീമുകൾക്ക് പരിശീലനം നടത്തുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ടീമുകളും ഒരേ സമയം പരിശീലനം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ നിയമങ്ങൾ സംഘർഷത്തിലേക്ക് നയിച്ചേക്കാം. ഇത് പരിഹരിക്കാൻ, ടീം മാനേജർമാർക്ക് ചർച്ച ചെയ്യാവുന്ന ഒരു സംഘർഷ പരിഹാര സംവിധാനം ബിസിസിഐ സ്ഥാപിച്ചിട്ടുണ്ട്.

ധാരണയിലെത്തിയില്ലെങ്കിൽ, പരിശീലന സാഹചര്യങ്ങളും ഗ്രൗണ്ടിലേക്കുള്ള എക്സ്ക്ലൂസീവ് പ്രവേശനവും ഉറപ്പാക്കിക്കൊണ്ട് ബിസിസിഐ ഓരോ ടീമിനും രണ്ട് മണിക്കൂർ സ്ലോട്ടുകൾ നൽകും.മുംബൈ സ്റ്റേഡിയത്തിൽ ഇരുടീമുകളും ഒരേസമയം പരിശീലിച്ചാൽ ഓരോ ടീമിനും രണ്ട് വിക്കറ്റ് ലഭിക്കും. മത്സര ദിവസങ്ങളിൽ പരിശീലനം അനുവദിക്കില്ല, ടീമുകൾ അവർക്ക് അനുവദിച്ച സെഷൻ സമയങ്ങൾ പാലിക്കണം.













