ഐപിഎല്‍ പോയിന്റ് ടേബിളില്‍ ആധിപത്യം ഉറപ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക്. പഞ്ചാബ് കിംഗ്സിനെതിരായ ആവേശകരമായ മത്സരത്തില്‍ 33 റണ്‍സിനാണ് ഹൈദരാബാദ് വിജയം പിടിച്ചെടുത്തത്.
മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശ സെഞ്ചുറി നേടിയ താരമെന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബിന്റെ ഓസ്ട്രേലിയൻ യുവതാരം കൂപ്പർ കൊണോലി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി.














