ഐഎസ് ഭീകരന്‍ ഹാഫീസ് സയീദ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു


പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാഫിസ് സയീദ് ഖാന്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം ഹാഫിസ് സയീദ് ഖാന്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥികരീകരിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം കിഴക്കന്‍ പ്രവിശ്യയായ നന്‍ഗര്‍ഹറിലെ അച്ചിന്‍ മേഖലയില്‍ നടത്തിയ പൈലറ്റില്ലാ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി ഫ്ഗാനിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൈലറ്റില്ലാ ആക്രമണത്തില്‍ നിന്ന് സയീദ് ഖാന്‍ രക്ഷപ്പെട്ടതായി ഐഎസ് വ്യക്തമാക്കിയിരുന്നു.


അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഷിയ വിഭാഗക്കാരുടെ റാലിക്കുനേരെ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഭീകരനെ വധിച്ചതെന്നും അമേരിക്ക വ്യക്തമാക്കി.



Sharing is Caring