ഐഎസ് ബന്ധം: മലയാളികള്‍ ഇമെയില്‍ അയച്ചത് എന്‍ക്രിപ്റ്റഡ് ആയ ടുടാനോട വഴി

കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നത് ടുടാനോടാ എന്ന ഇ-മെയില്‍ വഴിയാണെന്ന് എന്‍ഐഎ. ടെലഗ്രാം ചാറ്റ് പോലെ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ടുടാനോടയിലെ ഇമെയില്‍ സന്ദേശങ്ങളും സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നില്ല. ഇവരുടെ സംഘത്തിലുള്ള മന്‍സീദ് ഫിലിപ്പീന്‍സില്‍ നിന്നുള്ള വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണു ടെലഗ്രാം സന്ദേശങ്ങള്‍ അയച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ജര്‍മനി ആസ്ഥാനമായ ഇമെയില്‍ സേവന കമ്ബനിയാണ് ടുടാനോടാ ഡോട് കോം. സ്വതന്ത്ര സോഫ്റ്റ്വെയറിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണു ടുടാനോട വഴി അയക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍.

അതായത് അയക്കുന്ന ഉപകരണത്തിലും ലഭിക്കുന്ന ഉപകരണത്തിലും മാത്രമേ ഇമെയില്‍ ലഭ്യമാകുകയുള്ളൂ. സെര്‍വറില്‍നിന്ന് ഇതു വീണ്ടെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇമെയില്‍ വിലാസവും സെര്‍വറില്‍ സൂക്ഷിക്കില്ല. ഡിലീറ്റ് ചെയ്തു നശിപ്പിച്ചാല്‍ ഇതു ഫോണില്‍നിന്നോ കംപ്യൂട്ടറില്‍നിന്നോ പോലും വീണ്ടെടുക്കാനുമാവില്ല. ടുടാനോട വഴിയാണ് കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇമെയില്‍ സന്ദേശമയച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തതിനാല്‍ നശിപ്പിക്കപ്പെടാത്ത ഇമെയിലുകള്‍ വീണ്ടെടുക്കാമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *