ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ഔദ്യോഗിക പര്യടനം നാളെ ഉച്ചമുതലാണ് തുടങ്ങുന്നത്. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

മോദി-ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം ചില വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രി ഇരുപത്തിയേഴിനാണ് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നത്. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 24ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ 50000 ഇന്ത്യക്കാര്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *