ഏകപാത്ര നാടകത്തിലൂടെ കൊവിഡ് 19 ബോധവല്‍ക്കരണവുമായി കണ്ണൂരില്‍ നിന്നൊരു പൊലീസുകാരന്‍

കൊവിഡ് 19 ബോധവല്‍ക്കരണവുമായി പൊലീസുകാരന്റെ ഏക പാത്ര നാടകം.കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പ്രജീഷ് ഏഴോം ആണ് ഏകാപത്ര നാടകം അവതരിപ്പിക്കുന്നത്.യൂട്യൂബ് വഴി റിലീസ് ചെയ്ത നാടകം ലോക്ക് ഡൗണ്‍ കാലത്തെ പോലീസുകാരുടെ യാതനകള്‍ കൂടി പറയുന്നതാണ്.

കോവിഡ്‌ പ്രതിരോധ ബോധവല്‍ക്കരണത്തിന് ഒപ്പം ലോക്ക് ഡൗണില്‍ കഴിയുന്ന ജനഗള്‍ക്ക് ആത്മവിശ്വാസം കൂടി പകരുകയാണ് പോലീസുകാരന്‍ എന്ന ഏകപാത്ര നാടകം.നാടക നടനും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുമായ പ്രജീഷ് ഏഴോം അഭിനയിച്ച ഏകാപത്ര നാടകം യൂട്യൂബ് വഴിയാണ് റിലീസ് ചെയ്തത്.

ലോക്ക് ഡൗണ്‍ കാലത്ത് പൊലീസുകാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും നാടകത്തിലൂടെ അവതരിപ്പിക്കുന്നു.മയ്യില്‍ അധീന നാടക നാട്ടറിവ് വീട് അവതരിപ്പിക്കുന്ന ലോക്ക് ഡൌണ്‍ കാലത്തെ 11 വീഡിയോ ഏകാപത്ര നാടകങ്ങളില്‍ ഒന്നാണ് പോലീസുകാരന്‍.ജിജു ഒറപ്പടിയാണ് 6 മിനിട്ടും 35 സെക്കന്റുമുള്ള നടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *