എ സ് .എസ്.എ ല്‍ .സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ ഒന്നിച്ച്‌


തിരുവനന്തപുരം : എ സ് .എസ്.എ ല്‍ .സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ മുതല്‍ ഒന്നിച്ച്‌ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കി .അര്‍ധവാര്‍ഷിക പരീക്ഷകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ ഒന്നിച്ചു നടത്തുക .


അര്‍ധവാര്‍ഷിക പരീക്ഷ ഒന്നിച്ചു നടത്തുന്നതിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുക . എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ചില്‍ ഒന്നിച്ചുനടത്താനാണ് എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി .




Sharing is Caring