എ.സി പ്രവര്‍ത്തിപ്പിക്കാത്ത ഷോപ്പിങ് മാളുകള്‍ കുടുങ്ങും; അനുമതി നിഷേധിക്കുമെന്ന് മുഖ്യമന്ത്രി


എ.സി പ്രവര്‍ത്തിപ്പിക്കാത്ത ഷോപ്പിങ് മാളുകള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇ.എസ് ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഷോപ്പിങ് മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. ഇതിനു വിരുദ്ധമായി സംഭവിച്ചാല്‍ അനുമതി നിഷേധിക്കും.


ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ പൊലിസ് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. അമിതമായ ഓഫറുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നതായുള്ള പരാതി ലഭിച്ചാലും നടപടിയെടുക്കും. ഷോപ്പിങ് മാളുകളിലെ ഭക്ഷ്യസ്റ്റാളുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Sharing is Caring