എ.എഫ്.സി കപ്പ്: ചരിത്രമെഴുതി ബംഗളൂരു ഫൈനലില്‍


എ.എഫ്.സി ഏഷ്യാകപ്പില്‍ ചരിത്രമെഴുതി ബംഗളൂരു എഫ്.സി ഫൈനലില്‍ കടന്നു. നിര്‍ണായകമായ രണ്ടാം പാദ സെമി ഫൈനലില്‍ നിലവിലെ ജേതാക്കളായ ജോഹര്‍ ദാരുല്‍ താസിമിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗളൂരു ചരിത്രമെഴുതിയത്.


ഒരിന്ത്യന്‍ ക്ലബ് ആദ്യമായിട്ടാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ബംഗളൂരു കലാശപ്പോരിന് ടിക്കറ്റെടുത്തത്. നേരത്തെ മലേഷ്യയില്‍ നടന്ന ആദ്യ പാദത്തില്‍ സമനില പിടിക്കാന്‍ ബംഗളൂരുവിന് സാധിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-2നാണ് ബംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം.




Sharing is Caring