എസ്‌.എസ്‌.എല്‍.സി. ഫലം ഇന്ന്‌

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി. പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്‌. ഉച്ചകഴിഞ്ഞു രണ്ടിനു മന്ത്രി സി. രവീന്ദ്രനാഥ്‌ ഫലം പ്രഖ്യാപിക്കും.
വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്‌ എന്നിവ വഴി ഫലമറിയാം. www.result.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടല്‍ വഴിയും സഫലം 2020 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും എസ്‌.എസ്‌.എല്‍.സി. ഫലമറിയാന്‍ കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്‌) സംവിധാനം ഒരുക്കിയിട്ടുണ്ട്‌.
ഓരോ വിദ്യാര്‍ഥിയുടെയും ഫലത്തിനു പുറമേ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലങ്ങളിലുള്ള ഫലം, അവലോകനം, വിഷയാധിഷ്‌ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും റിസള്‍ട്ട്‌ അനാലിസിസ്‌ എന്ന ലിങ്ക്‌ വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭിക്കും. എസ്‌.എസ്‌.എല്‍.സി. ഫലം ഇന്‍ഫര്‍മേഷന്‍ പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി.ആര്‍.ഡി. ലൈവില്‍ ലഭ്യമാകും.

ഹോം പേജിലെ ലിങ്കില്‍ രജിസ്‌റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ്‌ സ്‌റ്റോറിലുംനിന്ന്‌ പി.ആര്‍.ഡി. ലൈവ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലൈ പത്തിനകം പ്രഖ്യാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *