എസ്ഡിപിഐയില്‍ ചേര്‍ന്നാലും താന്‍ ബിജെപിയില്‍ ചേരില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. ബിജെപി നേതാക്കള്‍ കാണാന്‍ വന്നതില്‍ പ്രതികരണമായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവര്‍ മുറിയുടെ ചിത്രം പകര്‍ത്തിയ ശേഷം തിരികെ പോയിയെന്നും അദേഹം വ്യക്തമാക്കി.താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ.സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തിയത്.













