എസ്എൻഡിപി മൈക്രോഫിനാൻസിൽ അഴിമതി; വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിഎസ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് രംഗത്തും വെള്ളാപള്ളി വന്‍ വെട്ടിപ്പ് നടത്തി എന്ന് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. കുറഞ്ഞ പലിശക്ക് പണം എടുത്ത് കൂടിയ പലിശക്ക് സമുദായ അംഗങ്ങള്‍ക്ക് നല്‍കുകയാണ് വെള്ളാപ്പള്ളി. രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്ക്. 15 കോടി രൂപയുടെ 10 ശതമാനം മാത്രമാണ് വായ്പ നല്‍കിയതെന്നും വിഎസ് ആരോപിച്ചു.തട്ടിപ്പ് ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. വായ്പ ദുർവിനിയോഗം ചെയ്‌തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല. വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പ നൽകേണ്ട പണം തിരിമറി നടത്തി. അക്കൗണ്ടന്റ് ജനറലിന്റെ അന്വേഷണത്തിലും ക്രമക്കേട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ വെള്ളാപ്പള്ളിക്കെതിരെ പിന്നാക്ക കോർപ്പറേഷൻ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെന്നും വിഎസ് പറഞ്ഞു.വായ്പ തട്ടിപ്പിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *