എളുപ്പത്തിൽ ഒരു ഉള്ളിവട

ആവശ്യമുള്ള സാധനങ്ങൾ

കടലമാവ് 2 കപ്പ്
അരിപ്പൊടി 2 ടേബിൾസ്പൂൺ
സവാള 3 എണ്ണം
ഇഞ്ചി 2 കഷണം
പച്ചമുളക് 3 എണ്ണം
കറിവേപ്പില 2 ഇതൾ
വെള്ളം 1 കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

സവാള,ഇഞ്ചി,പച്ചമുളക് ,കറിവേപ്പില ചെറുതാക്കി അരിഞ്ഞ ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൈകൊണ്ട് തിരുമ്മുക.ഇതിലേക്ക് കടല മാവ് ,അരിപ്പൊടി,ഉപ്പ് ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക .ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് തീ ചൂടാകുമ്പോൾ ഓരോ ടേബിൾസ്പൂൺ മാവ് എണ്ണയിലേക്ക് ഇടുക.ഇരുവശവും മൊരിഞ്ഞ് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *