എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും, പിന്തുണച്ച സംസ്ഥാന പ്രവർത്തക സമിതി അംഗം ഉൾപ്പെടെയുള്ളവരെയും സസ്പെൻഡ് ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ കെ നാസറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
വിമത സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയതിനാണ് നടപടി. കളമശ്ശേരി നഗരസഭയിലെ വിമത സ്ഥാനാർഥി പി എ അനസിനെയും സസ്‌പെൻഡ് ചെയ്തു. ജില്ലയിൽ വിമത നീക്കത്തിൽ ഇതുവടരെ 10 പേർക്കെതിരെ നടപടിയെടുത്തു.

അതേസമയം മത്സരചിത്രം തെളിഞ്ഞതോടെ വിമതർക്ക് എതിരായ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് പാർട്ടികൾ.













