എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി:​ ട്രെയിന്‍ ഗാതാഗതം നിലച്ചു


കൊച്ചി: തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ തുടരുന്നതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റെ ട്രാക്കില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍ ഗാതഗതം നിറുത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. സൗത്ത് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു വിവിധ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. സൗത്തില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും. സൗത്ത് സ്‌റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്തിലെത്തി യാത്ര തുടരാന്‍ ശ്രമിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു.




Sharing is Caring