എബിവിപിയുടെ മാര്‍ച്ചിലും സംഘര്‍ഷം

കോഴിക്കോട്: എസ് എഫ് ഐ യുടെ മാര്‍ച്ചിനും സംഘര്‍ഷത്തിനും ശേഷം, പാഠപുസ്തകം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എ ബി വി പി പ്രവര്‍ത്തകര്‍ കോഴിക്കോട് ഡി ഡി ഇ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം.

പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം തുടങ്ങിയതോടെ പോലീസ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. 15 ഓളം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എ ബി വി പി മാര്‍ച്ചിനോട് അനുബന്ധിച്ച് വന്‍ പോലീസ് സന്നാഹം ഡി ഡി ഇ ഓഫീസിന് മുന്നില്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *