എന്നോട് നീതി കാണിച്ചില്ല: മോദിക്ക്​ മല്യയുടെ കത്ത്​


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ തുറന്ന കത്തുമായി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. പൊതുമേഖലാ ബാങ്കുകളുടെ വായ്​പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുന്നുണ്ട്​. എന്നാല്‍ രാഷ്​ട്രീയ ഇടപെടലുണ്ടാകു​േമ്ബാള്‍ തനിക്ക്​ ​യാതൊന്നും ചെയ്യാനാവില്ലെന്നും മല്യ വ്യക്​തമാക്കി.


ലോകത്തെ ഏറ്റവും വലിയ മദ്യ കമ്ബനിയടക്കം നിരവധി സ്ഥാനപനങ്ങള്‍ തുടങ്ങി. അതിലൂടെ കോടികള്‍ രാജ്യത്തിന്​ നികുതിയായി അടച്ചു. രാജ്യ വ്യാപകമായി 100 ഒാളം ഫാക്​ടറികളിലായി ആയിരങ്ങള്‍ക്ക് താന്‍​ ജോലി നല്‍കി. ഇ​െതാന്നും മനസ്സിലാക്കാനോ അഭിനന്ദിക്കാനോ ജനങ്ങള്‍ക്ക്​ മുന്നില്‍ കൊണ്ടുവരാനോ രാജ്യത്തെ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ഇപ്പോള്‍ നേരിടുന്ന നിയമ കുരുക്കില്‍ നിന്ന്​ നീതി ലഭ്യമാക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും വിജയ്​ മല്യ കത്തില്‍ പറഞ്ഞു.


2016 ഏപ്രില്‍ 15ന്​ പ്രധാനമന്ത്രിക്കും ധനമ​ന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാല്‍ ഇരുവരില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാലാണ്​ ഒരു തുറന്ന ​കത്തെഴുതുകയാണെന്നും മല്യ കൂട്ടിച്ചേര്‍ത്തു. 2016ലാണ്​ മദ്യ വ്യാപാരിയായ മല്യ രാജ്യം വിട്ട്​ യു.കെയില്‍ അഭയം തേടിയത്​. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയോളം മല്യ തിരിച്ചടക്കാനുണ്ട്. ഇന്ത്യയിലേക്ക്​ കൊണ്ടുവന്ന്​ വിചാരണ ചെയ്യാനുള്ള നടപടികള്‍ക്കെതിരെ രണ്ട്​ വര്‍ഷമായി മല്യ പോരാടുകയാണ്​.



Sharing is Caring