എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞു; പോലീസ് കേസെടുത്തു


എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞതിന് അജ്ഞാതര്‍ക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തു. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. എ.ഡി.ജി.പിയുടെ പരാതി പ്രകാരമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്.


മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാണ് പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.


എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സംഭവം.



Sharing is Caring